Loading ...

Home National

മഹാരാഷ്ട്രയിൽ വാഹനാപകടം; എം.എല്‍.എയുടെ മകനടക്കം ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ തിറോറ മണ്ഡലത്തിലെ ബിജെപി എംഎല്‍എ വിജയ് റഹാംഗ്‌ഡേലിന്റെ മകന്‍ അവിഷ്‌കര്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു.തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സെല്‍സുരയിലൂടെ കടന്നുപോകുമ്ബോള്‍ പെട്ടെന്ന് ഒരു വന്യമൃഗം അവരുടെ കാറിന് മുന്നിലേക്ക് എടുത്ത് ചാടുകയും, തുടര്‍ന്ന് മൃഗത്തെ പിടിക്കാതിരിക്കാന്‍ വാഹനം വെട്ടിക്കവെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 50,000 രൂപ വീതം നഷ്ടപരിഹാരം ലഭിക്കും.

Related News