Loading ...

Home Kerala

വ്യാജ കറന്‍സികള്‍ ഒഴുകുന്നു; തിരിച്ചറിയാനാവാതെ ജനം

വ​ട​ക​ര: ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ ക​റ​ന്‍​സി​ക​ള്‍ വി​പ​ണി​യി​ല്‍ ഒ​ഴു​കു​ന്നു. തി​രി​ച്ച​റി​യാ​നാ​വാ​തെ ജ​നം ബു​ദ്ധി​മു​ട്ടു​ന്നു.10, 20, 50, 100 രൂ​പ​ക​ളു​ടെ വ്യാ​ജ ക​റ​ന്‍​സി നോ​ട്ടു​ക​ളാ​ണ് മാ​ര്‍​ക്ക​റ്റി​ല്‍ സു​ല​ഭ​മാ​യ​ത്.

നോ​ട്ടു​നി​രോ​ധ​ന​ത്തി​നു​ശേ​ഷം ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ പ​ല നി​റ​ത്തി​ലും രൂ​പ​ത്തി​ലും ഇ​റ​ങ്ങി​യ​തി​നാ​ല്‍ ഇ​തു​മാ​യി ജ​ന​ങ്ങ​ള്‍ പൊ​രു​ത്ത​പ്പെ​ട്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​ജ നോ​ട്ടു​ക​ള്‍ വി​പ​ണി​യി​ലി​റ​ങ്ങു​ന്ന​ത്.വ്യാ​ജ ക​റ​ന്‍​സി നോ​ട്ടു​ക​ളി​ല്‍ വ​ഞ്ചി​ത​രാ​വു​ന്ന​വ​രി​ല്‍ ഏ​റെ​യും ബ​സ് ക​ണ്ട​ക്ട​ര്‍​മാ​രും സ്ത്രീ​ക​ളു​മാ​ണ്. തി​ര​ക്കു​ള്ള ബ​സു​ക​ളി​ല്‍ വ്യാ​ജ നോ​ട്ടു​ക​ള്‍ ന​ല്‍​കി യാ​ത്ര​ചെ​യ്യു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​രാ​ണ് ഇ​ത്ത​രം നോ​ട്ടു​ക​ള്‍ ബ​സു​ക​ളി​ല്‍ ന​ല്‍​കു​ന്ന​തെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

ചി​ല ത​ര​ത്തി​ലു​ള്ള മി​ഠാ​യി​ക​ള്‍​ക്കൊ​പ്പ​വും കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​ന്‍ എ​ന്ന നി​ല​യി​ല്‍ ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന നോ​ട്ടു​ക​ള്‍ ഫ്രീ ​ആ​യി ന​ല്‍​കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന​തും മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്.പു​ത്ത​ന്‍ നോ​ട്ടു​ക​ളാ​ണെ​ങ്കി​ല്‍ തി​രി​ച്ച​റി​യാ​ന്‍ ന​ന്നേ ബു​ദ്ധി​മു​ട്ടാ​ണ്. മു​ഷി​യു​മ്ബോ​ഴാ​ണ് വ്യാ​ജ​നെ പ​ല​രും തി​രി​ച്ച​റി​യു​ന്ന​ത്.



Related News