Loading ...

Home International

ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; ആവശ്യമുന്നയിച്ച്‌ അറബ്‌ ലീഗ്

കെയ്റോ: ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അറബ് ലീഗ്. കുറച്ചു ദിവസം മുന്‍പ്, അബുദാബി ലക്ഷ്യമാക്കി ഹൂതി ആക്രമണങ്ങള്‍ നടത്തിയിരുന്നു.ഈ ആക്രമണത്തിന് പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം ഉന്നയിച്ചത്.

ഈജിപ്തിലെ കെയ്റോയില്‍ വെച്ചാണ് യോഗം നടന്നത്. അറബ് ലീഗ് അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന കുവൈത്താണ് യോഗത്തിന് നേതൃത്വം നല്‍കിയത്. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അറബ് രാജ്യങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.ആക്രമണങ്ങള്‍ സിവിലയന്‍ കേന്ദ്രങ്ങള്‍ക്കും എണ്ണ വിതരണ ശൃംഖലയ്ക്കും സാമ്ബത്തിക സുസ്ഥിരതയ്ക്കും വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം ഹൂതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, ഗള്‍ഫ് മേഖലയോടും യെമന്‍ ജനതയോടും ഇതു പോലയുള്ള കടുത്ത കുറ്റകൃത്യങ്ങള്‍ ഹൂതികള്‍ ആവര്‍ത്തിക്കുമെന്ന് യു.എ.ഇ സഹമന്ത്രി ഖലീഫ അല്‍ മറാര്‍ പറഞ്ഞു.

Related News