Loading ...

Home International

ഭീകരരോട് പോരാടാന്‍ ആയുധങ്ങളും വാഹനങ്ങളുമില്ല; ബുര്‍ക്കിനോ ഫാസോയില്‍ സൈന്യം കലാപത്തിലേക്ക്

ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീകരരുടെ പറുദീസയായി മാറുന്ന പടിഞ്ഞാറന്‍ മേഖലയില്‍ സൈന്യം കലാപത്തിന്.കഴിഞ്ഞ ദിവസം സൈനിക ക്യാമ്ബിനക ത്തുണ്ടായ വെടിവെപ്പ് സൈനികര്‍ക്കിടയിലെ അസ്വസ്ഥത കാരണമാണെന്ന് റിപ്പോര്‍ട്ട്. ഭരണകൂടം സൈനികരെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും ഐ.എസ് പിന്തുണയുള്ള ഭീകരര്‍ ഉപയോഗിക്കുന്ന ആയുധം പോലും തങ്ങളുടെ പക്കലില്ലെന്നുമാണ് സൈനികര്‍ ആരോപണം ഉയര്‍ത്തുന്നത്.

നിരന്തരം തട്ടിക്കൊണ്ടുപോയും ഗ്രാമങ്ങള്‍ കൊള്ളയടിച്ചുമാണ് ബുര്‍ക്കിനോ ഫാസോയിലെ ഭീകരര്‍ അക്രമം അഴിച്ചുവിടുന്നത്. ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഒറ്റയടിക്ക് 40 ലേറെ സൈനികര്‍ വരെ കൊല്ലപ്പെട്ട സംഭവങ്ങ ളിലും ഭരണകൂടം സാധാരണ നിലപാടാണ് എടുക്കുന്നത്. അല്‍ഖ്വയ്ദ-ഐ.എസ് ഭീകരര്‍ മികച്ച പരിശീലനം നേടിയിട്ടാണ് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തി ക്കുന്നത്. എന്നാല്‍ കൃത്യമായി ഭക്ഷണം പോലും ലഭിക്കാതെയാണ് സൈനിക ക്യാമ്ബുകളില്‍ കഴിയേണ്ടി വരുന്നുവെന്നാണ് പരാതി. പരിക്കേറ്റ സൈനികരുടെ ചികിത്സയും വേണ്ടപോലെയല്ല നടത്തുന്നത്. സൈനികരുടെ കുടുംബാംഗങ്ങളുടെ സുരക്ഷയും സാമൂഹ്യക്ഷേമവും ഉറപ്പാക്കണമെന്നും സൈനികര്‍ വ്യക്തമാക്കുന്നു.

Related News