Loading ...

Home Gulf

സ്‌കൂള്‍ ബാഗിന്റെ ഭാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ

ജിദ്ദ: സ്‌കൂള്‍ ബാഗിന്റെ ഭാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ. സ്‌കൂള്‍ ബാഗിന്റെ ഭാരം കുട്ടികളുടെ തൂക്കത്തിന്റെ പത്തു ശതമാനമേ പാടുള്ളൂവെന്ന് സൗദി സ്റ്റാന്റേഡ്‌സ് ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചു.സൗദിയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് സൗദി സ്റ്റാന്റേഡ്സ് ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സൗദിയില്‍ മുഴുവന്‍ പ്രൈമറി, കെജി സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച്‌ വേണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും സംയുക്തമായാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ചെറിയ കുട്ടികള്‍ ഞായറാഴ്ച മുതല്‍ സ്‌കൂളില്‍ നേരിട്ട് എത്തുന്നതോടെ വിദ്യാര്‍ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യവും സാമൂഹിക സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാവിധ പ്രതിരോധ നടപടികളുടെയും ഉപയോഗം കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ വിഭാഗം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Related News