Loading ...

Home Gulf

ദുബായില്‍ പൊതുസ്ഥലത്ത് പക്ഷികള്‍ക്ക് തീറ്റ ഇട്ടു കൊടുക്കുന്നത് ശിക്ഷാര്‍ഹം

ദുബായ് : ദുബായില്‍ പൊതു ഇടങ്ങളില്‍ പക്ഷികള്‍ക്ക് ഭക്ഷണം ഇട്ടു കൊടുക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ഓര്‍മ്മിപ്പിച്ച്‌ അധികൃതര്‍.പകര്‍ച്ചവ്യാധികളും മറ്റും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ.സമൂഹത്തിന്റെ പൊതു സുരക്ഷ കണക്കിലെടുത്ത് പൊതു ഇടങ്ങളില്‍ പക്ഷികള്‍ക്ക് തീറ്റ നല്‍കുന്നത് ദുബായ് നേരത്തെ തന്നെ നിരോധിച്ചിരുന്നു. രോഗവ്യാപനത്തിനും, നഗരസൗന്ദര്യ ലംഘനത്തിനും കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ഇത് ഇപ്പോള്‍ ആവര്‍ത്തിച്ച്‌ ഓര്‍മ്മിപ്പിക്കുകയാണ് അധികൃതര്‍. ദുബായില്‍ പക്ഷികള്‍ക്ക് പരസ്യമായി ഭക്ഷണം നല്‍കുന്നതില്‍ നിന്നും താമസക്കാര്‍ വിട്ടു നില്‍ക്കണമെന്ന് നഖീല്‍ പ്രോപ്പര്‍ട്ടീസിന്റെ അനുബന്ധ സ്ഥാപനമായ നഖീല്‍ കമ്മ്യൂണിറ്റി മാനേജ്മെന്റ് തങ്ങളുടെ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് നോട്ടീസ് അയച്ചു.

പാം ജുമൈറ, ജുമൈറ പാര്‍ക്ക്, ജുമൈറ വില്ലേജ്, , ദി ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, ജബല്‍ അലി വില്ലേജ് , തുടങ്ങി മൂന്ന് ലക്ഷത്തിലധികം താമസക്കാരുള്ള ഒരു ഡസനിലധികം കമ്മ്യൂണിറ്റികളെ നഖീല്‍ കമ്മ്യൂണിറ്റി മാനേജ്മെന്റ് നിയന്ത്രിക്കുന്നുണ്ട്. പക്ഷികളുടെ ശരീരാവശിഷ്ടങ്ങളില്‍ നിന്നും രോഗം പടരാനുള്ള സാധ്യതതയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പൊതു ഇടങ്ങളില്‍ ധാരാളമായി പ്രാവുകള്‍ ഉള്‍പ്പെടയുള്ള പക്ഷികളുടെ സാന്നിദ്ധ്യമുണ്ട്. ഇവക്ക് ആളുകള്‍ തീറ്റ ഇട്ടു നല്‍കുന്നത് പതിവ് കാഴ്ചകളിലൊന്നാണ്.





Related News