Loading ...

Home International

ചൈനീസ് കടന്നുകയറ്റം തടയുന്നതില്‍ യോജിച്ച്‌ യു.എസും ജപ്പാനും

വാ​ഷി​ങ്ട​ണ്‍: കി​ഴ​ക്ക​ന്‍ ചൈ​ന ക​ട​ലി​ലെ​യും ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ലെ​യും നി​ല​വി​ലെ സ്ഥി​തി മാ​റ്റാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മ​ങ്ങ​​ളെ ത​ട​യു​ന്ന കാ​ര്യ​ത്തി​ല്‍ യോ​ജി​ച്ച്‌ യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഫ്യൂ​മി​യോ കി​ഷി​ദ​യും.

സ്വ​ത​ന്ത്ര​വും തു​റ​ന്ന​തു​മാ​യ യു.​എ​സും ജ​പ്പാ​നും ത​മ്മി​ലു​ള്ള ദീ​ര്‍​ഘ​കാ​ല സ​ഖ്യ​മാ​ണ് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലും ലോ​ക​മെ​മ്ബാ​ടു​മു​ള്ള സ​മാ​ധാ​ന​ത്തി​ന്റെ​യും സു​ര​ക്ഷ​യു​ടെ​യും അ​ടി​സ്ഥാ​ന​ശി​ല​യെ​ന്ന് 80 മി​നി​റ്റ് ഓ​ണ്‍​​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലും അ​തി​ന​പ്പു​റ​മു​ള്ള സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യും പ​ങ്കാ​ളി​ക​ളു​മാ​യും യോ​ജി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ബൈ​ഡ​നും കി​ഷി​ദ​യും പ​റ​ഞ്ഞു.

ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ല്‍ സ്വാ​ധീ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഉ​റ്റു​നോ​ക്കു​ക​യാ​ണ് ചൈ​ന. ത​ര്‍​ക്ക​മു​ള്ള ദ​ക്ഷി​ണ ചൈ​ന ക​ട​ലില്‍ കൃ​ത്രി​മ ദ്വീ​പു​ക​ളും സൈ​നി​ക നി​ര്‍​മി​തി​ക​ളും ചൈ​ന ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ന്‍ ചൈ​ന ക​ട​ലി​ല്‍ ജ​പ്പാ​നു​മാ​യും ചൈ​ന​ക്ക് ത​ര്‍​ക്ക​മു​ണ്ട്.

Related News