Loading ...

Home National

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ല; വാർത്ത തള്ളി പ്രിയങ്ക ഗാന്ധി

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന വാർത്ത തള്ളി പ്രിയങ്ക ഗാന്ധി. യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.പരാമര്‍ശം തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഒഴികെ ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയാറാണെന്നും പ്രിയങ്ക ഗാന്ധി വിശദീകരിച്ചു.

യൂപിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നതിനിടെയാണ് വിശദീകരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് താനെന്നും അതിനാലാണ് സംസ്ഥാനത്തെങ്ങും തന്റെ മുഖമല്ലേ കാണുന്നത് എന്ന് കഴിഞ്ഞ ദിവസം ചോദിച്ചതെന്നും പ്രിയങ്ക പറഞ്ഞു.നിലവില്‍ പാര്‍ട്ടിയുടെ യുപിയിലെ ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും അത് നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.ഇതിനിടെ സമാജ്‌വാദി പാര്‍ട്ടിയുടേയും ബിജെപിയുടേയും ഒരേ രാഷ്ട്രീയമാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. അതേസമയം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് ഉത്തർപ്രദേശിൽ ഇന്നലെ യുവ പ്രകടന പത്രിക പുറത്തിറക്കിയത്. 8 ലക്ഷം വനിതകൾ ഉൾപ്പെടെ 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ് യുപിയിൽ കോണ്‍ഗ്രസിന്‍റെ വാഗ്ദാനം.



Related News