Loading ...

Home International

ഡ്രോണ്‍ നയതന്ത്രത്തിലൂടെ ആഫ്രിക്കയില്‍ ചുവടുറപ്പിച്ച്‌ തുര്‍ക്കി

ആങ്കറ: അത്യാധുനിക സാങ്കേതിക വിദ്യയും മികച്ച പ്രഹരശേഷിയും മേളിച്ച തുര്‍ക്കിയുടെ ഡ്രോണുകള്‍ (ആളില്ലാ വിമാനങ്ങള്‍) ആഗോള ആയുധ വിപണിയില്‍ വന്‍ ചര്‍ച്ചയാണിപ്പോള്‍.സിറിയ, ലിബിയ, നഗോര്‍ണോ-കറാബാഖ് തുടങ്ങിയ ഇടങ്ങളിലെ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളിലെ തുര്‍ക്കിയുടെ സൈനിക ഇടപെടല്‍ വിലയിരുത്തുമ്ബോള്‍ സൈനിക വിജയങ്ങള്‍ക്കു പിന്നില്‍ ചാലക ശക്തിയായി വര്‍ത്തിച്ചത് അവരുടെ അത്യാധുനിക ഡ്രോണുകളുടെ തിണ്ണമിടുക്ക് തന്നെയാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആയുധക്കയറ്റുമതി രാജ്യത്തിക സാമ്ബത്തികമായി വളര്‍ച്ചയെ ത്വരിതപ്പെടുത്തിയതിനൊപ്പം രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള ഇടവും വര്‍ധിപ്പിച്ചിട്ടുണ്ട്.ഈ വില്‍പ്പനകള്‍ 'ഡ്രോണ്‍ ഡിപ്ലോമസി' എന്ന പുതിയ പദത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചിരിക്കുകയാണ്. 2015നും 2019നും ഇടയില്‍, ആഫ്രിക്കന്‍ ആയുധ വിപണിയില്‍ 49 ശതമാനവും കൈയടക്കി റഷ്യ നിര്‍ണായക കളിക്കാരനാണെങ്കിലും തുര്‍ക്കി ആയുധങ്ങളോടുള്ള പ്രിയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വളരുകയാണെന്ന് സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട് (SIPRI) റിപോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം തുര്‍ക്കിയില്‍വച്ച്‌ നടന്ന ത്രിദിന തുര്‍ക്കി-ആഫ്രിക്ക പങ്കാളിത്ത ഉച്ചകോടിയുടെ പ്രധാന വിഷയം തുര്‍ക്കിയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണമായിരുന്നു.13 പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 39 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ഉന്നത മന്ത്രിമാരും ഇസ്താംബൂളില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി സൈനിക സഹകരണത്തിനുള്ള അജണ്ട തയ്യാറാക്കുകയും ചെയ്തു. ആഫ്രിക്കന്‍ നേതാക്കള്‍ തുര്‍ക്കിയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ വാങ്ങാനുള്ള അവസരങ്ങള്‍ തേടുന്നതിന്റെ പ്രധാന കാരണം, കുറഞ്ഞ ഉപാധികളും താരതമ്യേന കുറഞ്ഞ വിലയുമാണ്.ബെറാക്താര്‍ ടിബി2 ഡ്രോണുകള്‍ പോലുള്ള കുറഞ്ഞ വിലയുള്ള സായുധ ടര്‍ക്കിഷ് സൈനിക ഉപകരണങ്ങള്‍ ആഫ്രിക്കയിലെ ഭാവി യുദ്ധങ്ങളില്‍ പ്രാധാന പങ്കുവഹിക്കുമെന്നതില്‍ സംശയമില്ല.

വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌, തുര്‍ക്കി ഡ്രോണുകള്‍ 'ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുള്ള വിലകുറഞ്ഞതും ഫലപ്രദവുമായ യുദ്ധവാഹനങ്ങളാല്‍ ഭാവിയിലെ യുദ്ധം രൂപപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കുന്നു.''ആറ് ടര്‍ക്കിഷ് ബെയ്‌രക്തര്‍ ടിബി2 ഡ്രോണുകള്‍, ഗ്രൗണ്ട് യൂണിറ്റുകള്‍, മറ്റ് അവശ്യ പ്രവര്‍ത്തന ഉപകരണങ്ങള്‍ എന്നിവയ്ക്ക് കേവലം ദശലക്ഷക്കണക്കിന് ഡോളര്‍ മാത്രം ചെലവ് വരുമ്ബോള്‍,അമേരിക്കന്‍ എംക്യു9ന് ബില്യണ്‍ കണക്കിന് ഡോളറാണ് ചെലവ് വരുന്നതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related News