Loading ...

Home National

സ്വീഡനില്‍ നിന്നും എടി4 ലോഞ്ചര്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: സ്വീഡനില്‍ നിന്നും എടി4 ലോഞ്ചര്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ശത്രുക്കള്‍ക്കെതിരെ ഉപയോഗിക്കാവുന്ന മിനി റോക്കറ്റ് ലോഞ്ചറുകളാണ് എടി4. സ്വീഡിഷ് കമ്ബനിയായ സാബ് ആണ് ഇതിന്റെ നിര്‍മ്മാതാക്കള്‍.
ഹെലികോപ്റ്ററുകള്‍, പീരങ്കികള്‍, കവചിത വാഹനങ്ങള്‍ തുടങ്ങി എന്തിനെയും ഛിന്നഭിന്നമാക്കാന്‍ ഇവയ്ക്കു സാധിക്കും. ഹ്രസ്വമായ ദൂരപരിധിക്കുള്ളില്‍ നിന്നും ശത്രുക്കളെ നശിപ്പിക്കാനും ശേഷിയുള്ളതാണിത്. നൈറ്റ് വിഷന്‍ സംവിധാനമുള്ള ഈ ലോഞ്ചറുകള്‍ക്ക്‌ 500 മീറ്റര്‍ വരെ പ്രഹരപരിധിയുണ്ട്. 8 കിലോഗ്രാം ഭാരം വരുന്ന ഇവ, അനായാസം തോളില്‍ വെച്ച്‌ വിക്ഷേപിക്കാന്‍ സാധിക്കും. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വൈയ്ദ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും അമേരിക്ക ഉപയോഗിക്കുന്നത് സ്വീഡന്റെ ഇത്തരത്തിലുള്ള ആയുധങ്ങളാണ്.

Related News