Loading ...

Home sports

ഗെ​യ്ല്‍ വെ​ടി​ക്കെ​ട്ട്

ഹ​​രാ​​രെ: ഐ​​സി​​സി ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത മ​​ത്സ​​ര​​ത്തി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​​ഡീ​​സി​​ന് 60 റ​​ണ്‍​സ് ജ​​യം. ക്രി​​സ് ഗെ​​യ്​ലി​​ന്‍റെ സെ​​ഞ്ചു​​റി മി​​ക​​വി​​ല്‍ നി​​ശ്ചി​​ത 50 ഓ​​വ​​റി​​ല്‍ നാ​​ലു വി​​ക്ക​​റ്റി​​ന് 375 റ​​ണ്‍​സ് എ​​ടു​​ത്ത വെ​​സ്റ്റ് ഇ​​ന്‍​​ഡീ​സിനെ​​തി​​രേ യു​​എ​​ഇ​​ക്ക് 50 ഓ​​വ​​റി​​ല്‍ ആ​​റു വി​​ക്ക​​റ്റി​​ന് 297 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ഐ​​പി​​എ​​ലി​​ല്‍ പ​​ല ടീ​​മും സ്വ​​ന്ത​​മാ​​ക്കാ​​ന്‍ മ​​ടി​​ച്ച ഗെ​​യ്ല്‍ ദേ​​ശീ​​യ കു​​പ്പാ​​യ​​ത്തി​​ല്‍ ബാ​​റ്റിം​​ഗ് വെ​​ടി​​ക്കെ​​ട്ട് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. à´ˆ ​​പ്ര​​ക​​ട​​ന​​ത്തോ​​ടെ കിം​​ഗ്സ് ഇ​​ല​​വ​​ന്‍ പ​​ഞ്ചാ​​ബ് ത​​ന്നെ ടീ​​മി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ത്തി​​യ​​തി​​നെ ശ​​രി​​യെ​​ന്നു ഗെ​യ്ല്‍ തെ​​ളി​​യി​​ച്ചു. 

യു​​എ​​ഇ​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ 91 പ​​ന്തി​​ല്‍ 123 റ​​ണ്‍​സെ​​ടു​​ത്താ​​ണ് ഗെ​​യ്ല്‍ പു​​റ​​ത്താ​​യ​​ത്. ഏ​​ഴ് ഫോ​​റു​​ക​​ളും 11 പ​​ടു​​കൂ​​റ്റ​​ന്‍ സി​​ക്സ​​റു​​ക​​ളും പാ​​യി​​ച്ച്‌ താ​​ര​​ത്തി​​ന്‍റെ 23-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​റി​​യാ​​ണ് ഇ​ന്ന​ലെ പി​റ​ന്ന​​ത്. 78 പ​​ന്തി​​ല്‍ ഗെ​​യ്ല്‍ സെ​​ഞ്ചു​​റി നേ​​ടി.

ഷിം​​റോ​​ണ്‍ ഹെ​​റ്റ്മെ​​യ​​റി​ന്‍റെ (93 പ​​ന്തി​​ല്‍ 127) സെഞ്ചു​​റി​​യും ചേ​​ര്‍​​ന്ന​​പ്പോ​​ള്‍ വി​​ന്‍​​ഡീ​​സ് വ​​ന്‍ സ്കോ​​റി​​ലെ​​ത്തി. യു​​എ​​ഇ​​ക്കുവേ​​ണ്ടി റ​​മീ​​സ് ഷ​​ഹ്സാ​​ദ് (107 പ​​ന്തി​​ല്‍ 112), ഷെ​​യ്മാ​​ന്‍ അ​​ന്‍​​വ​​ര്‍ (62 പ​​ന്തി​​ല്‍ 64), അ​​ഡ്നാ​​ന്‍ മു​​ഫ്തി (36 പ​​ന്തി​​ല്‍ 45) എ​​ന്നി​​വ​​ര്‍ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യെ​​ങ്കി​​ലും വി​​ജ​​യം പി​​ടി​​ക്കാ​​നാ​​യി​​ല്ല.

Related News