Loading ...

Home International

സഞ്ചാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല;പ്രഖ്യാപനവുമായി സ്വീഡന്‍

കോവിഡ് വ്യാപനത്തില്‍ ലോകമെങ്ങും സഞ്ചാരികള്‍ക്കും യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്ന അവസരത്തില്‍ ആശ്വാസകരമായ പ്രഖ്യാപനവുമായി സ്വീഡന്‍.രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്ബ് ആര്‍.ടി.പി.സി.ആള്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം എടുത്തുകളഞ്ഞിരിക്കുകയാണ് രാജ്യം. ചൊവ്വാഴ്ചയാണ് സ്വീഡിഷ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി 20000 കേസുകളാണ് സ്വീഡനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുന്‍തരംഗങ്ങളില്‍ രേഖപ്പെടുത്തിയതിന്റെ ഇരട്ടി വരുമിത്. വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം ആരോഗ്യരംഗത്ത് ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും വാക്‌സിന്‍ പുറത്തിറക്കുന്നതിന് മുമ്ബുളള അതേ അവസ്ഥ ഇപ്പോഴില്ലെന്നാണ് വിവരം.2021 ഡിസംബറില്‍ ഒമിക്രോണ്‍ വ്യാപിച്ച സമയത്ത് കള്‍ശന ഗതാഗതനിയന്ത്രണം നടപ്പാക്കിയിരുന്നു. രാജ്യത്തേക്ക് വരുന്ന സഞ്ചാരികള്‍ 48 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

കൂടാതെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളും വിലക്കിയിരുന്നു. ഭക്ഷണശാലകളില്‍ സാമൂഹിക അകലത്തോടെയുളള നിയന്ത്രണങ്ങളും പല പൊതുപരിപാടികളിലും വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണ്‍ മഹാമരി സാഹചര്യത്തെ ശല്യമുണ്ടാക്കരുത് എന്നാണ് വിളിച്ചത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന പോസിറ്റീവ് കേസുകള്‍ ആരോഗ്യ സംരക്ഷണത്തിന്റെ ഭാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അവര്‍ പ്രസ്താവിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ സ്വീഡനിലേക്കുളള തങ്ങളുടെ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്ന യാത്രക്കാര്‍ക്കും അവധിക്കാല യാത്രക്കാര്‍ക്കും ആശ്വാസം പകരുന്നതാണ് പുതിയ ഉത്തരവ്.

Related News