Loading ...

Home National

നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായി 47,541 കോടി അനുവദിച്ച്‌ കേന്ദ്രം;കേരളത്തിന് 1,830.38 കോടി രൂപ

ഡല്‍ഹി : നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായി 47,541 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദ്ദേശം നല്‍കി.2022 ജനുവരി മാസത്തെ പതിവ് നികുതി വിഹിതത്തിന് പുറമേയാണ് തുക അനുവദിച്ചത് . കേരളത്തിന് 2022 ജനുവരിയില്‍ ഇതുവരെ അനുവദിച്ചത് 1,830.38 കോടി രൂപയാണ്

2022 ജനുവരി മാസത്തില്‍ പതിവ് വിഹിതത്തിന്റെ ഇരട്ടി തുകയായ 95,082 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.നികുതി വിഹിതത്തിന്റെ ആദ്യ മുന്‍കൂര്‍ ഗഡുവായ 47,541 കോടി രൂപ 2021 നവംബര്‍ 22-ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു. രണ്ടാം മുന്‍കൂര്‍ ഗഡു ഇന്ന് അനുവദിക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് 90,082 കോടി രൂപയാണ് അധികമായി ലഭിക്കുക .

Related News