Loading ...

Home International

പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ല്‍ സ്ഫോ​ട​നം; മൂ​ന്നു പേ​ര്‍ മ​രി​ച്ചു

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. 20 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.
അ​നാ​ര്‍​ക്ക​ലി ബ​സാ​ര്‍ മേ​ഖ​ല​യി​ലാ​ണ് സ്ഫോ​ട​ന​മെ​ന്ന് പാ​ക് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.സ്ഫോ​ട​ന​ത്തി​ല്‍ സ​മീ​പ​ത്തെ ക​ട​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ത​ക​രു​ക​യും മോ​ട്ടോ​ര്‍​സൈ​ക്കി​ളു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സ്ഫോ​ട​ന​ത്തി​ല്‍ ഒ​ന്ന​ര​യ​ടി താ​ഴ്ച​യു​ള്ള ഗ​ര്‍​ത്ത​മു​ണ്ടാ​യി.

പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ന്വേ​ഷ​ണം പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ലാ​ഹോ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Related News