Loading ...

Home USA

2024ല്‍ ജനവിധി തേടുകയാണെങ്കില്‍ കമല ഹാരിസും ഒപ്പമുണ്ടാകുമെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: 2024ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും ജനവിധി തേടുകയാണെങ്കില്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസും ഒപ്പമുണ്ടാകുമെന്ന് ജോ ബൈഡന്‍.പ്രസിഡന്‍റ് പദത്തിലെ വാര്‍ഷികത്തില്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ബൈഡന്‍ പ്രതികരണം.വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ കമല ഹാരിസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണോ എന്നും 2024ല്‍ കമല അധികാര പങ്കാളിയാകുമോ എന്നുമുള്ള ചോദ്യത്തിനാണ് ബൈഡന്‍ പ്രതികരിച്ചത്. ചോദ്യത്തിന് 'അതെ' എന്ന മറുപടിയാണ് യു.എസ് പ്രസിഡന്‍റ് നല്‍കിയത്.

2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച്‌ താനും ബൈഡനും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ കമല ഹാരിസ് വ്യക്തമാക്കിയിരുന്നു. ബൈഡന്‍ വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി കമല ഹാരിസ് ഉണ്ടാവില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയും കറുത്ത വര്‍ഗക്കാരിയും ഇന്തോ-അമേരിക്കന്‍ വംശജയുമാണ് കമല ഹാരിസ്. ഇന്ത്യയില്‍ നിന്നും ജമൈക്കയില്‍ നിന്നും കുടിയേറിയവരാണ് കമലയുടെ മാതാപിതാക്കള്‍.




Related News