Loading ...

Home National

ഗോവയില്‍ ഒറ്റയ്ക്കിറങ്ങി കോണ്‍ഗ്രസ്; എന്‍സിപി,ശിവേസന സഖ്യ നിര്‍ദ്ദേശത്തെ തള്ളി

പനാജി; കോണ്‍ഗ്രസ്, എന്‍ സി പി, ശിവേസന ,തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മഹാസഖ്യമുണ്ടാക്കി ഗോവയില്‍ ബി ജെ പിക്കെതിരെ പോരാട്ടം നയിച്ചേക്കുമെന്നായിരുന്നു തുടക്കത്തില്‍ കണക്കാക്കപ്പെടുന്നത്.

എന്നാല്‍ മൂന്ന് പാര്‍ട്ടികളുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച്‌ ബി ജെ പിയെ തനിച്ച്‌ നേരിടാനുള്ള തിരുമാനത്തിലാണ് ഗോവയില്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ച വെയ്ക്കുകയെന്ന ലക്ഷ്യത്തോടെ തങ്ങളുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുകയും ചെയ്തു.എന്തുകൊണ്ടാകും ആവര്‍ത്തിച്ച്‌ ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും മറ്റ് പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ ഗോവയില്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നത്? കാരണം ഇതാണ്

ബി ജെ പിയെ പുറത്താക്കാന്‍ സഖ്യം

2019 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി ജെ പിയെ പുറത്താക്കാന്‍ അവസാന നിമിഷം ബദ്ധ ശത്രുവായ ശിവസേനയുമായും എന്‍ സി പിയുമായും കോണ്‍ഗ്രസ് സഖ്യത്തിലെത്തിയിരുന്നു. സമാനമായ സഖ്യമായിരുന്നു ഗോവയിലും പ്രതീക്ഷിക്കപ്പെട്ടത്. ഗോവയില്‍ സിന്ധുദുര്‍ഗ് ഉള്‍പ്പെടെയുള്ള മേഖലയില്‍ എന്‍ സി പിക്കും ശിവസേനയ്ക്കും സ്വാധീനമുണ്ട്.

Related News