Loading ...

Home Gulf

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ഖത്തറിലെ ഗാലറികളില്‍ ഇരുന്ന് കാണാന്‍ കൊതിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.
2022 ഖത്തര്‍ ലോകകപ്പിന്റെ ടിക്കറ്റ് ബുക്കിങ്ങിന് ഇന്ന്(ബുധന്‍) ആരംഭിക്കും. ഖത്തര്‍ ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്ക്, ബുക്കിങ് ഫോര്‍മാറ്റ് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ന് രാവിലെ പ്രസിദ്ധീകരിച്ചു. ഫിഫ വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് വില്‍പന. ലോകമെങ്ങുമുള്ള കാല്‍പ്പന്തുകളി ആരാധകര്‍ അത്യധികം ആകാക്ഷയോടെയാണ് മധ്യപൗരസ്ത്യ മേഖലയിലെ ആദ്യ ലോകകപ്പിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്.

Related News