Loading ...

Home International

ശ്രീലങ്കയ്ക്ക് പെട്രോളും ഡീസലും വാങ്ങാന്‍ 50 കോടി ഡോളര്‍ വായ്‌പ നല്‍കി ഇന്ത്യ

കൊളംബോ: കടത്തില്‍ മുങ്ങി പോയ ശ്രീലങ്കയ്ക്ക് പെട്രോളും ഡീസലും വാങ്ങാന്‍ 50 കോടി ഡോളര്‍ (3,700 കോടി രൂപ) വായ്‌പ നല്‍കി ഇന്ത്യ.
കഴിഞ്ഞ ആഗസ്‌റ്റില്‍ ആരംഭിച്ച ചര്‍ച്ചകളുടെ ഭാഗമായാണ് വായ്‌പയെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വ്യക്തമാക്കി.ടൂറിസമാണ് ശ്രീലങ്കയുടെ പ്രധാന വിദേശ നാണയ വരുമാന സ്രോതസ്. കൊവിഡില്‍ ടൂറിസം പൊലിഞ്ഞതോടെ വരുമാനം നിലച്ചു. ഇതോടെ, രാജ്യത്തിന്റെ വിദേശ നാണയശേഖരം വെറും 310 കോടി ഡോളറിലേക്ക് കൂപ്പുകുത്തുകയായിരിന്നു.

ആവശ്യത്തിന് ഫണ്ടില്ലാത്തതിനാല്‍ നിരവധി അവശ്യവസ്‌തുക്കളുടെ ഇറക്കുമതിപോലും വിലക്കിയിരിക്കുകയാണ് ലങ്ക. കൊവിഡ് മൂലം 2020ല്‍ ലങ്കന്‍ ജി.ഡി.പി വളര്‍ച്ച നെഗറ്റീവ് 3.6 ശതമാനമായി ഇടിഞ്ഞിരുന്നു.കഴിഞ്ഞവാരം 40 കോടി ഡോളറിന്റെ ‘സ്വാപ്പിംഗ് അറേഞ്ച്‌മെന്റും” ശ്രീലങ്കയ്ക്ക് ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യ ചെയ്‌തിരുന്നു. ശ്രീലങ്കന്‍ കറന്‍സി വിദേശ കറന്‍സിയായി മാറ്റുന്ന സൗകര്യമാണിത്. 2021ലെ കണക്കുപ്രകാരം 600 കോടി ഡോളര്‍ (44,500 കോടി രൂപ) കടബാദ്ധ്യത ശ്രീലങ്കയ്ക്കുണ്ട്. 100 കോടി ഡോളര്‍ ഈവര്‍ഷം ജൂലായില്‍ വീട്ടണം. 200 കോടി ഡോളര്‍ ചൈനയ്ക്ക് 2022ല്‍ തിരിച്ചുനല്‍കണം.

Related News