Loading ...

Home National

പെരിയാര്‍ പ്രതിമ തകര്‍ക്കാനുള്ള ശ്രമം കാവേരി പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍- കമല്‍ഹാസന്‍

ന്യൂഡല്‍ഹി: പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമ തകര്‍ക്കാനുള്ള ശ്രമം കാവേരി പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് നടന്‍ കമല്‍ഹാസന്‍. ഇതൊരു പുതിയ തന്ത്രമാണെന്നും ഇത്തരം തന്ത്രങ്ങളില്‍ മാധ്യമങ്ങളും ജനങ്ങളും വീണു പോകരുതെന്നും അദ്ദേഹം പറഞ്ഞു. പെരിയാറിന്‍റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ബി.ജെ.പി നേതാവ് എച്ച്‌.രാജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ് തുടരുന്നത്. രാജക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ബി.ജെ.പി ഒാഫീസിന് സമീപം സി.പി.എം റോഡ് ഉപരോധിച്ചു.

Related News