Loading ...

Home National

ഉത്തര്‍പ്രദേശില്‍ 16.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു -പ്രിയങ്ക ​ഗാന്ധി

തൊഴില്‍, വിദ്യാഭ്യാസ വിഷയങ്ങളില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ കടന്നാക്രമിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരിക എന്ന അജണ്ടയില്‍ ഉറച്ചുനില്‍ക്കാന്‍ പ്രിയങ്ക യുവാക്കളോട് ആഹ്വാനം ചെയ്തു.

അഞ്ച് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ 16.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും നാല് കോടി ആളുകള്‍ ജോലിയില്‍ പ്രതീക്ഷ കൈവിട്ടെന്നും മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി പറഞ്ഞു.ഈ വിഷയം സംസാരിക്കാനോ, ട്വീറ്റ് ചെയ്യാനോ യോ​ഗി തയ്യാറായിട്ടില്ലെന്നും, കാരണം മറ നീങ്ങിയാല്‍ രഹസ്യം വെളിപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

അഞ്ച് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശിന്റെ വിദ്യാഭ്യാസ ബജറ്റ് യോഗി സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചെന്നും, ബജറ്റ് കൂടുതല്‍ ആയിരുന്നെങ്കില്‍ യുവാക്കള്‍ക്ക് പുതിയ സര്‍വ്വകലാശാലകള്‍, ഇന്റര്‍നെറ്റ്, സ്കോളര്‍ഷിപ്പ്, ലൈബ്രറി, ഹോസ്റ്റല്‍ എന്നീ സൗകര്യങ്ങള്‍ ലഭിക്കുമായിരുന്നു എന്നും മറ്റൊരു ട്വീറ്റിലൂടെ പ്രിയങ്ക ആരോപിച്ചു."യുവാക്കളേ, ഇതാണ് ഈ തെരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ അജണ്ട, ഇതിനെ കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കുക, നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് നിങ്ങളുടെ വോട്ടിന്റെ ശക്തി ഉപയോഗിച്ച്‌ ഉചിതമായ മറുപടി നല്‍കുക,"പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

Related News