Loading ...

Home International

അഫ്ഗാനില്‍ ഏറ്റുമുട്ടല്‍; ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ വെച്ച്‌ ഇസ്ലാമിക സ്റ്റേറ്റ് ഖൊറാസന്‍ മുന്‍ നേതാവ് അസ്‌ലം ഫാറൂഖി കൊല്ലപ്പെട്ടു.നേതാവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഖൈബര്‍ പക്തൂണ്‍ നേതാവിനെ കൊലപ്പെടുത്തിയവരെ പാകിസ്ഥാന്‍ തിരയുന്നുണ്ടെന്ന് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഡ്നാപ്പേഴ്സ് സംഘങ്ങളെ കുറിച്ചും ക്രിമിനല്‍ മാഫിയകളെ കുറിച്ചുമാണ് അന്വേഷണം നടത്തുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫറൂഖിയുടെ മരണത്തെക്കുറിച്ച്‌ പലതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സംഘര്‍ഷത്തില്‍, ഫാറൂഖി കൊല്ലപ്പെടുകയായിരുന്നുവെന്ന് ഒരു വിഭാഗം പറയുന്നു. അദ്ദേഹത്തെ സംഘടന തന്നെ കൊലപ്പെടുത്തിയതാണെന്നും പിന്നീട് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ കൊണ്ടുവന്ന് ഇട്ടതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2020ല്‍ നാന്‍ഘര്‍ഹര്‍ പ്രവിശ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് പതനം സംഭവിച്ചതിന് ശേഷം അഫ്ഗാന്‍ സര്‍ക്കാറിലെ അഷറഫ് ഖാനിയുമായി അദ്ദേഹം കരാര്‍ ഒപ്പ് വച്ചിരുന്നു. ഫാറൂഖിക്ക് ശേഷം സഹാബ് മഹജറാണ് നേതൃത്വ സ്ഥാനം ഏറ്റെടുത്തത്. ഈ മാസത്തില്‍ തന്നെ രണ്ടാം തവണയാണ് തീവ്രവാദി നേതാക്കള്‍ കൊല്ലപ്പെടുന്നത്.

Related News