Loading ...

Home National

ബീഹാറില്‍ ഭരണം പങ്കിടുന്ന ബി.ജെ.പി- ജെ.ഡി.യു തര്‍ക്കം മുറുകുന്നു

പാട്ന: ബീഹാറില്‍ ഭരണം പങ്കിടുന്ന ബി.ജെ.പിയും ജനതാദള്‍ യുനൈറ്റഡും തമ്മിലുള്ള ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നു.മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതിന് തെളിവാണ്.എന്തിനും ഒരു അതിരുണ്ടെന്നും പറ്റില്ലെങ്കില്‍ കളഞ്ഞിട്ട് ജനതാദള്‍ മറ്റ് മാര്‍ഗം നോക്കണമെന്നും കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജെ.ഡി.യു നേതാക്കള്‍ ട്വിറ്റര്‍ വഴി പരിഹസിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

എന്തിനാണ് ഈ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ ചോദ്യം ചെയ്യുന്നത്? നമ്മള്‍ എല്ലാവരും സഖ്യത്തില്‍ നമ്മുടെ പരിധിയില്‍ നില്‍ക്കണം. ഇനി ഏകപക്ഷീയമായിരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുകയും അദ്ദേഹത്തിന് നേരെ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍ ബീഹാറിലെ 76 ലക്ഷം ബി.ജെ.പി പ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് ഉചിതമായ ഉത്തരം നല്‍കും. ഭാവിയില്‍ നിങ്ങള്‍ ജാഗ്രത പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ജയ്‌സ്വാള്‍ പോസ്റ്റ് ചെയ്തു.




Related News