Loading ...

Home Gulf

തിരിച്ചടിച്ച്‌ സൗദി സഖ്യ സേന; ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു

അബുദാബി: മേഖലയില്‍ ഭീകരാക്രമണം നടത്തിയ ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച്‌ സൗദി സഖ്യസേന. അബുദാബി വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്.റോക്കറ്റാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തിലാണ് തിരിച്ചടി നല്‍കിയത്.
യമനിലെ സനായിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. മേഖലയിലെ സമാധാന തകര്‍ക്കുക എന്നതുമാത്രമാണ് ഹൂതികളുടെ ലക്ഷ്യമെന്നും ഭീകരതയുടെ അടിവേരറുക്കുമെന്നും സൗദിയും യു.എ.ഇയും അറിയിച്ചു.

ഹൂതികള്‍ ഗള്‍ഫ് മേഖല ലക്ഷ്യമിടുന്നതിനെതിരെ ഐക്യരാഷ്‌ട്ര സഭ അപലപിച്ചു. അറബ് മേഖലയുടെ സാമ്ബത്തിക-രാഷ്‌ട്രീയ സന്തുലിതാവസ്ഥ തകര്‍ക്കാനുള്ള ഏതു ശ്രമവും അപലപിക്കപ്പെടേണ്ടതാണെന്നും ഐക്യരാഷ്‌ട്ര സഭ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനിടെ മേഖലയിലെ സമാധാനം തകര്‍ക്കാ നുള്ള ഏതു ശ്രമത്തേയും ചെറുക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി.




Related News