Loading ...

Home National

യു.പി തെരഞ്ഞെടുപ്പ്; അഖിലേഷ് യാദവിന് പിന്തുണയുമായി മമത ബാനര്‍ജി ലഖ്നൗവില്‍

 à´‰à´¤àµà´¤à´°àµâ€à´ªàµà´°à´¦àµ‡à´¶à´¿à´²àµâ€ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി തിങ്കളാഴ്ച ലഖ്നൗ സന്ദര്‍ശിക്കും.

അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് പാര്‍ട്ടി പിന്തുണ നല്‍കാനാണ് മമത ലഖ്‌നൗവില്‍ എത്തുന്നത്.

മമത ബാനര്‍ജിയും അഖിലേഷ് യാദവും ഒരുമിച്ച്‌ പൊതു റാലി നടത്താനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 22 വരെ തിരഞ്ഞെടുപ്പ് റാലികള്‍ നിരോധിച്ചതിനെത്തുടര്‍ന്നാണ് ഇത് റദ്ദാക്കിയത്. റാലി റദ്ദാക്കിയതോടെ ഇരു നേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഖിലേഷ് യാദവിന് സഹായം വേണമെങ്കില്‍ പാര്‍ട്ടി പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് മമത കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10, 14, 23, 27, മാര്‍ച്ച്‌ മൂന്ന്, ഏഴ് തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 403 അംഗ നിയമസഭയിലേക്കുള്ള ഫലം മാര്‍ച്ച്‌ 10 നാണ് പ്രഖ്യാപിക്കുന്നത്.

Related News