Loading ...

Home International

കോവിഡിനെ പ്രതിരോധിക്കുന്ന ജീന്‍ വേരിയന്റിനെ തിരിച്ചറിഞ്ഞതായി ഗവേഷകര്‍

കോവിഡ് 19 അണുബാധയെ പ്രതിരോധിക്കുന്ന ജീന്‍ വേരിയന്റിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗ്രൂപ്പാണ് കോവിഡിനെ പ്രതിരോധിക്കുന്ന ജീന്‍ വേരിയന്റ് കണ്ടെത്തിയത്.

വ്യത്യസ്ത വംശത്തില്‍പ്പെട്ടയാളുകളെ പഠനവിധേയമാക്കിയുള്ള കണ്ടെത്തല്‍ രോഗ പ്രതരോധത്തില്‍ പുത്തന്‍ സാധ്യതകള്‍ക്ക് വഴിതെളിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. നേച്ചര്‍ ജെനറ്റിക്‌സ് മാസികയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ പങ്കുവെച്ചത്.
കോവിഡ് അണുബാധ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഈ ജീന്‍ വേരിയന്റിന് തടയാനാകുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഈ ജീന്‍ വേരിയന്റുള്ള യൂറോപ്യന്‍ വംശജര്‍ക്ക് കോവിഡ് ബാധ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശനങ്ങള്‍ ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ ഡിഎന്‍എ വിഭാഗം രോഗപ്രതിരോധ സംവിധാനത്തിലെ ജീനുകളെ എന്‍കോഡ് ചെയ്യുന്നു, ആഫ്രിക്കയ്ക്ക് പുറത്തുള്ള പകുതിയോളം ആളുകളില്‍ നിയാണ്ടര്‍ത്തലുകളില്‍ നിന്ന് പാരമ്ബര്യമായി ലഭിച്ചതാണിതെന്നും ഗവേഷകര്‍ പറഞ്ഞു.ജീന്‍ വേരിയന്റ് ആഫ്രിക്കന്‍ വംശജരിലും യൂറോപ്യന്‍ വംശജരിലും ഏതാണ്ട് ഒരുപോലെയാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇരു വംശത്തില്‍പ്പെട്ടവര്‍ക്കും ഈ ജീന്‍ കോവിഡില്‍ നിന്നും സംരക്ഷണം നല്‍കുന്നുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 2787 ആഫ്രിക്കന്‍ വംശജരെയാണ് പഠനത്തിനായി പ്രാരംഭ ഘട്ടത്തില്‍ തെരഞ്ഞെടുത്തത്. ആഫ്രിക്കന്‍ വംശജരില്‍ 80 ശതമാനം ആളുകളും ഈ സംരക്ഷിത ജിന്‍ വേരിയന്റ് വഹിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.''ജനിതക ഘടനയുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ തിരിച്ചറിയാനും അതിനെ വിശദമായി മനസ്സിലാക്കാനും ഞങ്ങള്‍ തുടങ്ങിയിരിക്കുന്നു, പ്രത്യേക ജീന്‍ വേരിയന്റിന്റെ കണ്ടെത്തല്‍ കോവിഡിനെതിരായ മരുന്നുകള്‍ വികസിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''.കാനഡയിലെ മക്ഗില്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ബ്രെന്റ് റിച്ചാര്‍ഡ്‌സ് പറഞ്ഞു.

Related News