Loading ...

Home cinema

ശ്രീദേവിക്ക്​ ഒാസ്​കര്‍ വേദിയില്‍ പ്രണാമം

ലോസ്​ആഞ്ചലസ്​: ദ അക്കാദമിയുടെ 90ാമത്​ ഒാസ്​കര്‍ പുരസ്​കാര വേദിയില്‍ മണ്‍മറഞ്ഞ ബോളിവുഡ്​ താരം ശ്രീദേവിക്ക്​ പ്രണാമം. 2017ല്‍ ലോകസിനിമയില്‍ നിന്നും വിടപറഞ്ഞ താരങ്ങളെ ​ ഒാര്‍മിക്കുന്ന ചടങ്ങിലാണ്​ ഒാസ്​കര്‍ വേദി ബോളിവുഡ്​ താരങ്ങളായ ശ്രീദേവിക്കും ശശികപൂറിനും ആദരാഞ്​ജലി അര്‍പ്പിച്ചത്​. ഇന്ത്യന്‍ സിനിമയുടെ പ്രണയിനിയും കൂട്ടുകാരിയും മാതാവുമെല്ലാമായ ശ്രീദേവിക്ക്​ പ്രണാമമെന്ന്​ പുരസ്​കാര വേദിയിലെ സ്​ക്രീനില്‍ തെളിഞ്ഞു.ജെയിംസ്​ ബോണ്ട്​ ചിത്രങ്ങളിലൂടെ ​തിളങ്ങിയ റോജര്‍ മൂര്‍, പ്രശസ്​ത നടന്‍ ജൊനാഥന്‍ ഡെമി, ജോര്‍ജ്​ റോമിറോ, ഹാരി ഡീന്‍ സ്​റ്റാന്‍റന്‍, ജെറി ലൂയിസ്​, ജെന്നി മോറോ, മാര്‍ട്ടിന്‍ ലാ​ഡോ എന്നിവര്‍ക്കും അക്കാദമി പുരസ്​കാര വേദി പ്രണാമമര്‍പ്പിച്ചു.

Related News