Loading ...

Home Gulf

വിസിറ്റ് വിസകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പിഴ: മുന്നറിയിപ്പ് നല്‍കി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍

ദുബായ്: വിസിറ്റ് വിസകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍.

രാജ്യത്തേക്ക് വിസിറ്റ് വിസകളില്‍ പ്രവേശിച്ചിട്ടുള്ള വ്യക്തികള്‍ കൃത്യമായ രേഖകള്‍ കൂടാതെ തൊഴിലെടുക്കുന്നത് നിയമനടപടികള്‍ നേരിടുന്നതിനും, ശിക്ഷകള്‍ ലഭിക്കുന്നതിനും ഇടയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൃത്യമായ വര്‍ക്ക് പെര്‍മിറ്റ് കൂടാതെ തൊഴിലെടുക്കുന്നത് യു എ ഇയിലെ തൊഴില്‍ നിയമങ്ങളുടെ ഗുരുതര ലംഘനമാണ്. കൃത്യമായ രേഖകളില്ലാതെ തൊഴിലെടുക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും, 10000 ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും.

രാജ്യത്ത് തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തികള്‍ തൊഴിലെടുക്കുന്നത് ആരംഭിക്കുന്നതിന് മുന്‍പ് തൊഴില്‍രേഖകള്‍ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. രാജ്യത്തേക്ക് വിസിറ്റിംഗ് വിസകളില്‍ പ്രവേശിച്ചിട്ടുള്ള മുഴുവന്‍ വിദേശികളും ജോലി ചെയ്യുന്നതിന് മുന്‍പ് അനുമതി ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി നേടണം.

Related News