Loading ...

Home National

ഒഡീഷയില്‍ പോലീസും ഗ്രാമീണരും ഏറ്റുമുട്ടി നിരവധി പേര്‍ക്ക് പരിക്ക്

ഭൂവനേശ്വര്‍: ഒഡീഷയില്‍ പോലീസും ഗ്രാമീണരും ഏറ്റുമുട്ടി നിരവധി പേര്‍ക്ക് പരിക്ക്.ജഗത്സിംഗ്പൂര്‍ ജില്ലയിലെ ധിങ്കിയ ഗ്രാമത്തിലാണ് സംഭവം.
സ്റ്റീല്‍ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരം പോലീസ് ബലപ്രയോഗം നടത്തിയതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

അനുമതിയില്ലാതെ ഒത്തുകൂടിയെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി. എന്നാല്‍ പ്രതിഷേധക്കാര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ബലം പ്രയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ നിരവധി ഗ്രാമീണര്‍ക്കും പോലീസുകാര്‍ക്കും പരിക്കുപറ്റി. ഇവരെ അടുത്തുള്ള മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ നാല് പോലീസുകാരുടെ നില ഗുരുതരമാണ്.



Related News