Loading ...

Home International

ലോക്ഡൗണ്‍ ലംഘിച്ച്‌ പാര്‍ട്ടി;ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ രാജിക്ക് സമ്മര്‍ദമേറുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമേല്‍ രാജിക്ക് സമ്മര്‍ദമേറുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നൂറിലേറെപ്പേരെവെച്ച്‌ പാര്‍ട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതിനുപിന്നാലെയാണിത്.

ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മെര്‍, സ്കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ്സ് തുടങ്ങിയവര്‍ ജോണ്‍സന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗികവസതിയില്‍ പാര്‍ട്ടി നടത്തിയിരുന്നു.വിഷയത്തില്‍ ബുധനാഴ്ച ജനപ്രതിനിധിസഭയില്‍ അദ്ദേഹം മാപ്പുചോദിച്ചിരുന്നു. എന്നാല്‍, തെറ്റുചെയ്തിട്ടില്ലെന്നും മഹാമാരിക്കാലത്ത് കഠിനപ്രയത്നം നടത്തിയവര്‍ക്ക് നന്ദിയറിയിക്കാനാണ് പാര്‍ട്ടി നടത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.




Related News