Loading ...

Home International

മാംസ ഭക്ഷണം ഒഴിവാക്കുന്നവരുടെ എണ്ണം കൂടിയെന്ന് കണക്കുകള്‍, ചൈന വെജിറ്റേറിയനാകുന്നു....

ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ മാംസ വിപണിയായ ചൈനയില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് പ്രിയമേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒരുകാലത്ത് അത്യപൂര്‍വമായിരുന്നു വെജിറ്റേറിയന്‍ ഭക്ഷണവിഭവങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്നും ചൈനയിലെമ്ബാടും വെജിറ്റേറിയന്‍ ഭക്ഷണ ശാലകള്‍ കൂണുപോലെയാണ് പെരുകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ബീഫ്, പന്നി, കോഴി തുടങ്ങിയവയുടെ ഇറച്ചികള്‍ കൊണ്ടുള്ള വിഭവങ്ങളുടെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ചൈനയിലെ ഭക്ഷണ ശാലകള്‍. അവിടെയാണ് ശ്രദ്ധേയമായ മാറ്റം വന്നിരിക്കുന്നത്. ചൈനക്കാര്‍ ആരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് മാറിയതാണ് ഈ മാറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.മാംസമില്ലാത്ത, പൂര്‍ണമായും പ്രകൃതി സൗഹൃദമായി കൃഷിചെയ്ത ജൈവ ആഹാരമാണ് വേണ്ടതെന്നാണ് ചൈനക്കാരുടെ ഇപ്പോഴത്തെ ചിന്ത. ഷാങ്ഹായില്‍ 49 വെജിറ്റേറിയന്‍ ഭക്ഷണ ശാലകള്‍ മാത്രമാണ് 2012ല്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2017 ആയപ്പോഴേക്കും അവയുടെ എണ്ണം നുറിനുമുകളിലേക്ക് ഉയര്‍ന്നു. ഷാങ്ഹായ് മാത്രമല്ല ചൈനയിലെ മറ്റ് പ്രവിശ്യകളിലും വെജിറ്റേറിയന്‍മാരുടെ എണ്ണം കൂടുന്നുവെന്നാണ് കണക്കുകള്‍.രാജ്യത്ത് ഇറച്ചി തീറ്റയുടെ അളവ് കുറഞ്ഞെങ്കിലും ലോകത്തിലേറ്റവും വലിയ മാംസവിപണി ഇപ്പോഴും ചൈന തന്നെയാണ്. അതേസമയം മാറ്റത്തിന് പിന്നില്‍ ചൈനീസ് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശവും കാരണമായെന്നു കരുതുന്നവരുണ്ട്. രണ്ട് വര്‍ഷം മുമ്ബ് ഇറച്ചിയും കടല്‍ വിഭവങ്ങളും സ്ഥിരം കഴിക്കുന്നത് കുറയ്ക്കണമെന്ന് നിര്‍ദ്ദേശം ചൈനീസ് അരോഗ്യ വിഭാഗം പുറത്തിറക്കിയിരുന്നു.ഇറച്ചി വിപണിയേക്കാള്‍ ചൈനയില്‍ ഇപ്പോള്‍ വളര്‍ച്ച കാണിക്കുന്നത് പച്ചക്കറി, പഴ വിപണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലോകത്തെ പച്ചക്കറി ഉപഭോഗത്തിന്റെ 40 ശതമാനവും ചൈനയിലാണെന്നാണ് കണക്കുകള്‍ എന്നതും ഇതിനോട് കൂട്ടിവായിക്കണം.വിവിധ ഇനങ്ങളിലുള്ള പഴവര്‍ഗങ്ങളുടെ ഇറക്കുമതിയും ചൈനയില്‍ കൂടിയിട്ടുണ്ട്. മാംസ ഭക്ഷണം രക്ത സമ്മര്‍ദ്ദത്തിനും പൊണ്ണത്തടിക്കും കാരണമാകുമെന്ന ബോധവത്കരണം പല ഭഗത്തും ചൈനയില്‍ നടക്കുന്നുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണ ശീലങ്ങള്‍ ചൈനീസ് യുവാക്കള്‍ക്കിടയില്‍ വ്യാപിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.അതേസമയം ഒരോവര്‍ഷവും മാസ വിപണയുടെ ഭാഗമായിമാത്രം ചൈനയില്‍ നിന്ന് 15 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഒക്സൈഡാണ് അന്തരീക്ഷത്തില്‍ കലരുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍മാര്‍ ഉള്ള രാജ്യം ഇന്ത്യയാണ്. 50 കോടിയോളം ആളുകള്‍ ഇന്ത്യയില്‍ മാംസത്തെ ഭക്ഷണമായി ഉപയോഗിക്കാത്തവരാണ്. ഇതില്‍ ഭൂരിഭാഗം ആളുകളും മതപരമായ കാരണത്താലാണ് മാംസം ഭക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കാത്തതെന്ന പ്രത്യേകതയുമുണ്ട്.

Related News