Loading ...

Home International

യു.എസ് ഉപരോധത്തിന് പിന്നാലെ പുതിയ മിസൈലുകള്‍ തൊടുത്ത് ഉത്തര കൊറിയ

പ്യോങ്ങ്യാങ്: ഉത്തര കൊറിയ വീണ്ടും വിജയകരമായ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍.നേരത്തെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ അമേരിക്ക ഉത്തര കൊറിയയ്ക്ക് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയെ പ്രകോപിപ്പിച്ച്‌ കിം ഭരണകൂടത്തിന്റെ ഈ നടപടി.

രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് കിഴക്കു ദിശ ലക്ഷ്യമാക്കി ഉത്തര കൊറിയ വിക്ഷേപിച്ചത്. ഉത്തര കൊറിയന്‍ സൈനിക വാര്‍ത്ത ഏജന്‍സിയായ യോന്‍ഹാപ് ആണ് ഈ വിവരം പുറത്തു വിട്ടത്. ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നേരത്തെ, ശബ്ദാതിവേഗ മിസൈല്‍ ഭാഗത്തിലെ സര്‍വ്വശക്തനായ ഹൈപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണവും ഉത്തര കൊറിയ നടത്തിയിരുന്നു. സര്‍വ്വ സംഹാരത്തിന് ഉപയോഗിക്കാവുന്ന ഉത്തര കൊറിയയുടെ ഇത്തരത്തിലുള്ള ആയുധ സംഭരണം തടയാന്‍ അമേരിക്ക പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. എങ്കിലും, ബൈഡന്‍ ഭരണകൂടത്തിന്റെ കണക്കുകൂട്ടലിലും അപ്പുറമാണ് ഉത്തര കൊറിയയുടെ നീക്കങ്ങള്‍.

Related News