Loading ...

Home National

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും, കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിച്ച്‌ ഏപ്രില്‍ 8 ന് സമാപിക്കും.
രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11ന് സമാപിക്കും. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച്‌ 14 മുതല്‍ ആരംഭിച്ച്‌ ഏപ്രില്‍ 8 ന് അവസാനിക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പ്രതിദിന അണുബാധകള്‍ 2 ലക്ഷം കടന്ന് കൊവിഡ് കേസുകളുടെ എണ്ണം അടുത്തിടെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 400-ലധികം പാര്‍ലമെന്റ് സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ (പിഎച്ച്‌സി) ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെയും മറ്റ് തയ്യാറെടുപ്പുകളുടെയും അവലോകനം നടത്തി.

Related News