Loading ...

Home National

പാറ്റ്ന - ഗുവാഹത്തി - ബിക്കാനീര്‍ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; 9 മരണം

കൊല്‍ക്കത്ത: ബിക്കാനീര്‍ ഗുവാഹത്തി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ജല്‍പായ്ഗുരി ജില്ലയിലെ മയ്നാഗുരി പട്ടണത്തിനു സമീപമാണു പാളം തെറ്റിയത്.9 പേര്‍ മരിച്ചു.45 യാത്രക്കാര്‍ക്കു പരുക്കേറ്റതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരെ ജല്‍പായ്ഗുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേയും ജില്ലാ ഭരണകൂടവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വെള്ളിയാഴ്ച സ്ഥലത്തെത്തും.ന്യൂ ഡൊമോഹാനി, ന്യൂ മയ്നാഗുരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഇന്നലെ ബിക്കാനീര്‍ ജംക്‌ഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഇന്ന് വൈകിട്ട് ഗുവാഹത്തിയില്‍ എത്തേണ്ടതായിരുന്നു. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.

Related News