Loading ...

Home International

കസാഖ്സ്ഥാന്‍ ശാന്തം; പിന്മാറാനൊരുങ്ങി റഷ്യന്‍ നിയന്ത്രിത സഖ്യസേന

മോസ്കോ: കസാഖ്സ്ഥാന്‍ ശാന്തമായതിനാല്‍ റഷ്യന്‍ നിയന്ത്രിത സഖ്യസേന പിന്മാറാനൊരുങ്ങുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം.ഇന്ധനവില വര്‍ധിച്ചതിനെ തുടര്‍ന്ന് കസാഖ്സ്ഥാന്‍ സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യം ആഭ്യന്തര കലാപത്തിന്റെ പിടിയിലകപ്പെട്ടതിനാല്‍ കസാഖ്സ്ഥാന്‍ പ്രസിഡന്റ് കാസിം ടോക്കായേവ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോട്‌ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ജനുവരി രണ്ടിനാണ് രാജ്യത്ത് കലാപം ആരംഭിച്ചത്. കലാപത്തില്‍, സുരക്ഷാ ഉദ്യോഗസ്ഥരടക്കം 162 കൊല്ലപ്പെട്ടിരുന്നു. നിരവധി ഗവണ്‍മെന്റ് സ്ഥാപനങ്ങളാണ് കലാപകാരികള്‍ തകര്‍ത്തത്. ഇതേതുടര്‍ന്ന് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷനില്‍ അംഗരാജ്യമായ കസാഖ്സ്ഥാന്‍, സഖ്യത്തോട് സഹായം ആവശ്യപ്പെടുകയായിരുന്നു. രണ്ടായിരത്തോളം പട്ടാളക്കാരെയാണ് കസാഖ്സ്ഥാനിലേക്ക് സഖ്യം അയച്ചത്. നിലവില്‍, സ്ഥിതി ശാന്തമായെന്ന് പ്രസിഡന്റ്‌ കാസിം ടോക്കായേവ് പറഞ്ഞു.

ഈ ആഭ്യന്തര കലാപത്തെ അടിച്ചമര്‍ത്തുന്നതില്‍ സിഎസ്ടിഒ സൈന്യം പ്രധാന പങ്കു വഹിച്ചുവെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ഏല്‍പ്പിച്ച ദൗത്യം കഴിഞ്ഞുവെന്നും തിരിച്ചു പോകേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

Related News