Loading ...

Home cinema

ശ്രീദേവിയുടേത്​ മുങ്ങിമരണം; ബോണി കപൂറിന്‍റെ മൊഴിയെടുത്തു

ദു​ബൈ: ന​ടി ശ്രീ​ദേ​വി മ​രി​ച്ച​ത്​ ബാ​ത്ത്​ടബില്‍ മു​ങ്ങി​യാ​ണെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. യു.​എ.​ഇ പൊ​തു ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ന​ല്‍​കി​യ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലാ​ണ്​ ഇൗ ​വി​വ​രം. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇതേതുടര്‍ന്ന്​ തിങ്കളാഴ്​ചയും മൃതദേഹം ബന്ധുക്കള്‍ക്ക്​ വിട്ടുനല്‍കിയില്ല. എംബാം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ചൊവ്വാഴ്​ചത്തേക്ക്​ മാറ്റിവെച്ചു. അതിനിടെ, ഭര്‍ത്താവ്​ ബോണി കപൂറിനെ ബര്‍ ദുബൈ പൊലീസ്​ സ്​റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്​തു. തുടര്‍ന്ന്​ അദ്ദേഹത്തെ ഹോട്ടല്‍ മുറിയിലേക്ക്​ മടങ്ങാന്‍ അനുവദിച്ചു. മരണത്തിലെ ദുരൂഹത നീക്കുന്നതിനുള്ള അന്വേഷണത്തി​​​െന്‍റ ഭാഗമായാണ്​ മൊഴി രേഖപ്പെടുത്തിയത്​.ശ​നി​യാ​ഴ്​​ച രാ​ത്രി 11ഒാ​ടെ ദു​ബൈ​യി​ലെ എ​മി​റേ​റ്റ്സ് ട​വേ​ഴ്സ് ഹോ​ട്ട​ലി​ല്‍ കു​ളി​മു​റി​യി​ലെ ബാ​ത്ത്​ട​ബില്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ശ്രീ​ദേ​വി​യെ ക​ണ്ടെ​ത്തി​യ​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ശ​രീ​ര​ത്തി​ല്‍ ച​ത​വു​ക​ള്‍ ക​ണ്ടെ​ത്തി. മൃ​ത​ശ​രീ​രം ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. തുടര്‍ന്നാണ്​ മ​ര​ണം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യാ​ണെന്ന്​​ വ്യ​ക്ത​മാ​യ​ത്. ദു​ബൈ പൊ​ലീ​സ്​ ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ു. ശ്രീ​ദേ​വി​യു​ടെ ശ​രീ​ര​ത്തി​ല്‍ ആ​ല്‍​ക്ക​ഹോ​ളി​​​​​െന്‍റ അം​ശ​മു​ണ്ടെ​ന്ന്​ ​േഫാ​റ​ന്‍​സി​ക്​ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​. ഇതോ​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച ദുരൂഹതയുമേറി. അന്വേഷണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ശ്രീ​ദേ​വി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക്​ കൈ​മാ​റി.


കു​ളി​മു​റി​യി​ലെ​ത്തി​യ ശ്രീ​ദേ​വി ബോ​ധ​ര​ഹി​ത​യാ​യി ബാ​ത്ത്ടബിലെ വെ​ള്ള​ത്തി​ലേ​ക്ക്​ വീ​ണ​താ​വാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​ക​ള്‍. കേ​സ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ദു​ബൈ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ ബ​ര്‍ ദു​ൈ​ബ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ്രീ​ദേ​വി താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലു​ക​ളി​ല്‍ അവര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ശ്രീദേവിയുടെ​ ഒപ്പമുണ്ടായിരുന്നവരില്‍ നിന്ന്​ പൊലീസ്​ വിവരങ്ങള്‍ ശേഖരിച്ചു. ദു​ബൈ പൊ​ലീ​സ് ഡോ​ക്ട​ര്‍​മാ​രു​മാ​യി മ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ വി​ശ​ദ​ ച​ര്‍​ച്ച ന​ട​ത്തി. ​േഫാ​റ​ന്‍​സി​ക്​ റി​പ്പോ​ര്‍​ട്ടി​ല്‍ മ​ര​ണ​കാ​ര​ണം മാ​ത്ര​മാ​ണ്​ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​തെ​ന്നും മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച സാ​ഹ​ച​ര്യം എ​ന്തെ​ന്ന്​ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യേ ക​ണ്ടെ​ത്താ​നാ​വൂ എ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. അതേസമയം, ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം വി​ട്ടു ന​ല്‍​കാ​ന്‍ മ​റ്റൊ​രു 'ക്ലി​യ​റ​ന്‍​സ്'​ കൂ​ടി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ അ​റി​യി​ച്ചു. ഏ​തു​ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക്കാ​ണ്​ ഇ​നി കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന്​ അ​തേ​ക്കു​റി​ച്ച്‌​ അ​റി​യി​ല്ലെ​ന്ന്​ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ന്‍ സ്​​ഥാ​ന​പ​തി ന​വ​ദീ​പ്​ സൂ​രി പ​റ​ഞ്ഞു. ​

Related News