Loading ...

Home Gulf

ആരോഗ്യമേഖലയിലെ ലൈസന്‍സിന് വാക്‌സിനും ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധം; നിര്‍ദ്ദേശവുമായി അബുദാബി

അബുദാബി: ആരോഗ്യമേഖലയിലെ ലൈസന്‍സിന് വാക്സിനും ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധമാണെന്ന നിര്‍ദ്ദേശവുമായി അബുദാബി.ആരോഗ്യ മേഖലയിലുള്ളര്‍ കോവിഡ് വാക്‌സിനും ബൂസ്റ്റര്‍ ഡോസും എടുത്തില്ലെങ്കില്‍ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കില്ലെന്ന് അബുദാബി ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

ആരോഗ്യ മേഖലയില്‍ പുതിയ ലൈസന്‍സ് ലഭിക്കാനും നിലവിലുള്ള ലൈസന്‍സ് പുതുക്കാനും ഈ വ്യവസ്ഥ ബാധകമാണ്. ഫാര്‍മസികള്‍ക്ക് ഇതുസംബന്ധിച്ച്‌ നോട്ടീസ് നല്‍കിയിട്ടുണ്ട്. ജനുവരി 31 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. കോവിഡ് വാക്‌സന്‍ സ്വീകരിക്കുന്നതില്‍ ഇളവുള്ളവരെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലൈസന്‍സിനു അപേക്ഷ നല്‍കുന്നതിന് മുന്‍പ് തന്നെ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ലൈസന്‍സ് അപേക്ഷകള്‍ക്കൊപ്പം അല്‍ഹൊസന്‍ ആപ്പില്‍ നിന്നുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വാക്‌സീന്‍ എടുക്കുന്നതില്‍ ഇളവുള്ളവര്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പുതിയതിനോ പുതുക്കാനോ ഉള്ള അപേക്ഷകളോടൊപ്പം ഉണ്ടായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.



Related News