Loading ...

Home International

ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിര്‍മ്മാണങ്ങള്‍ വേഗത്തിലാക്കി ചൈന

ബീജിംഗ് : ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്.ഇരുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 200 ലേറെ നിര്‍മ്മിതികള്‍ അതിര്‍ത്തിയിലെ ആറിടങ്ങളിലായി നിര്‍മ്മാണത്തിലിരിക്കുകയാണെന്ന് ഉപഗ്രഹ ചിത്ര വിശകലനത്തെ അടിസ്ഥാനമാക്കി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2020ന്റെ ആദ്യം മുതല്‍ ഭൂട്ടാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈന ആരംഭിച്ചിരുന്നു. ചൈനയും ഭൂട്ടാനുമായി വര്‍ഷങ്ങളായി ഈ അതിര്‍ത്തി പ്രദേശത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഭൂട്ടാന്‍ അതിര്‍ത്തിയിലെ ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യ സൂഷ്മമായി നിരീക്ഷിച്ച്‌ വരികയാണ്.

അതേ സമയം, മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. 2017ല്‍ ഇന്ത്യന്‍ സൈന്യവുമായി ചൈനീസ് ഭടന്മാര്‍ ഏറ്റുമുട്ടിയ ഡോക്‌ലാമില്‍ നിന്ന് 9 മുതല്‍ 24 കിലോമീറ്റര്‍ വരെയുള്ള മേഖലകളിലാണ് ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. അതേ സമയം, വിദൂര പ്രദേശങ്ങളെ നിരീക്ഷിക്കുന്നതിന് ചൈനയെ അതിര്‍ത്തിയിലെ ഈ നിര്‍മ്മിതികള്‍ സഹായക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



Related News