Loading ...

Home International

ആയുധം ധരിച്ച കില്ലര്‍ ഡോള്‍ഫിനുകള്‍ : ഹമാസ് കമാന്‍ഡോകളെ വേട്ടയാടുന്ന മൊസാദിന്റെ വിചിത്ര സൈന്യം


ഗാസ: ഗാസ സൈനികരെ വേട്ടയാടാന്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദ്, ഡോള്‍ഫിനുകളെ പരിശീലിപ്പിച്ച്‌ കൊലയാളികളാക്കി മാറ്റി കടലിലിറക്കുന്നുവെന്ന ഞെട്ടിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഹമാസ്.ഈ ഡോള്‍ഫിനുകള്‍ പ്രത്യേകതരം ആയുധം ധരിച്ചിട്ടുണ്ടെന്നും കൊലപാതകം നടത്താന്‍ മിടുക്കുള്ളവരാണെന്നും അവര്‍ പറഞ്ഞു.

ഹമാസിന്റെ നാവിക വിഭാഗമായ ഫ്രോഗ്മാന്‍ കമാന്‍ഡോസിനെ വകവരുത്തുകയെന്ന ലക്ഷ്യവുമായാണ് മൊസാദിന്റെ ഈ അത്യാധുനികമായ സമുദ്ര യുദ്ധം. 2015 മുതല്‍ക്കേ ഇത്തരം ഡോള്‍ഫിനുകള്‍ ഇസ്രയേലി സൈന്യത്തിലുണ്ടെന്നും അറബ് മാധ്യമമായ അല്‍ ഖുദ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഗാസാ തീരത്ത് വച്ച്‌, ഇത്തരത്തിലുള്ള ഒരു ഡോള്‍ഫിന്‍ തങ്ങളുടെ കമാന്‍ഡോകളെ ആക്രമിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍, ഏത് ഓപ്പറേഷനില്‍ ആയിരുന്നു ഇത് സംഭവിച്ചതെന്ന് ഹമാസ് പുറത്തുവിട്ടില്ല.'കൊലയാളി സയണിസ്റ്റ് ഡോള്‍ഫിനുകള്‍' എന്നറിയപ്പെടുന്ന ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതിരോധ വിദഗ്ധനായ ജോ ട്രൂസ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മാരകമായ ആയുധം ധരിച്ച അത്തരത്തിലൊരു ഡോള്‍ഫിനില്‍ നിന്നും പിടിച്ചെടുത്ത ഒരു പ്രത്യേക ആയുധവും ട്വിറ്ററിലെ വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇതെന്താണെന്നോ പ്രവര്‍ത്തിക്കുന്ന രീതി എന്താണെന്നോ ഉള്ള വിവരങ്ങള്‍ ഹമാസ് പുറത്തു വിട്ടിട്ടില്ല.

Related News