Loading ...

Home National

ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ശക്തമായി നേരിടുമെന്നും കരസേനാ മേധാവി

ന്യുഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ചൈനീസ് പട്ടാളത്തെ ശക്തമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ എം.എം.നരവണെ. സേനാദിനത്തിനു മുന്നോടിയായി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ചൈനയുമായി ചര്‍ച്ച നടത്തുമ്ബോഴും ഏറ്റുമുട്ടലിനുള്ള സന്നാഹങ്ങളൊരുക്കലും തുടരുന്നുണ്ട്. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യവികസനവും നടക്കുന്നുണ്ട്. ഏതു വെല്ലുവിളിയും നേരിടാന്‍ സേന സജ്ജമാണ് -അദ്ദേഹം പറഞ്ഞു.


Related News