Loading ...

Home International

രോഗികളെ ഇരുമ്പ് മുറികളിലടച്ച്‌ ചൈന; കോവിഡിനെ പിടിച്ചുകെട്ടാന്‍ വിചിത്ര നടപടികള്‍

കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിച്ച്‌ ചൈന. കോവിഡ് സ്ഥിരീകരിച്ചവരെ ഇരുമ്ബ് കൊണ്ട് നിര്‍മിച്ച കണ്ടയിനര്‍ മുറികളില്‍ അടക്കുകയാണ് ചെയ്യുന്നത്.ഒരു കട്ടിലും ശുചിമുറിയും മാത്രമുള്ള ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസുകളില്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.കോവിഡ് സ്ഥിരീകരിച്ച പതിനായിരക്കണക്കിന് ആളുകള്‍ ഇരുമ്ബ് മുറികളില്‍ കഴിയുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകളിലോ മറ്റു കെട്ടിട സമുച്ചയങ്ങളിലോ ത്മസിക്കുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ബാക്കിയുള്ളവരെ മുഴുവന്‍ തടവിലാക്കുന്ന രീതിയാണ് ചൈന സ്വീകരിക്കുന്നത്. പിന്നീട് വൈകിയാണ് അധികൃതര്‍ താമസക്കാരെ ഈ വിവരം അറിയിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ടി വരുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആളുകള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണെന്നും രണ്ട് കോടിയോളം ആളുകള്‍ വീടുകളിലും മറ്റുമായി തടവിലുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News