Loading ...

Home International

കസാഖ്സ്ഥാന്‍ കലാപത്തിന് പിറകില്‍ വിദേശ തീവ്രവാദികളെന്ന് റിപ്പോര്‍ട്ട്

അല്‍മാട്ടി : കസാഖ്സ്ഥാനില്‍ ദിവസങ്ങളായി നടക്കുന്ന കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിദേശ തീവ്രവാദികളെന്ന് റിപ്പോര്‍ട്ട്.ആയുധധാരികളായ കലാപകാരികളെ നയിക്കുന്നത് വിദേശികളായ ഭീകരരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കനേഡിയന്‍ ബുദ്ധിജീവി സംഘടനയായ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്സ് & സെക്യൂരിറ്റിയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇന്ധന വില വര്‍ദ്ധനവിനെ പേരില്‍ എന്ന വ്യാജേന നടമാടിക്കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപത്തിന് പിറകിലെ ബുദ്ധി,വിദേശികളായ ഭീകരന്മാരുടെയാണ് എന്നാണ് ഇവരുടെ അന്വേഷണങ്ങള്‍ തെളിയിക്കുന്നത്.

ഈ വര്‍ഷം ജനുവരി രണ്ടാം തീയതി മുതല്‍ തുടങ്ങിയ പ്രക്ഷോഭങ്ങള്‍, പൊടുന്നനെ രൂപം മാറി പൊലീസുകാരെ ആക്രമിക്കുന്ന നിലയിലെത്തി. ഇരുപതോളം സൈനികരും നിയമപാലകരും ക്രൂരമായി കൊല്ലപ്പെട്ടതോടെ കസാക്കിസ്ഥാന്‍ ഭരണകൂടം കലാപം അടിച്ചമര്‍ത്താന്‍ നിര്‍ബന്ധിതരായി. ഇതിനിടെ, റഷ്യ അടക്കമുള്ള ഷക്കീല രാഷ്ട്രങ്ങളുടെ സേനയും എത്തിച്ചേര്‍ന്നതോടെ കസാക്കിസ്ഥാന്‍ കലാപം പൂര്‍ണമായും സര്‍ക്കാരിന്റെ പിടിയിലമര്‍ന്നു.

Related News