Loading ...

Home National

ബി.ജെ.പിയെ ഞെട്ടിച്ച്‌ യു.പിയില്‍ വീണ്ടും രാജി; മന്ത്രി ദാരാ സിങ് ചൗഹാന്‍ രാജിവെച്ചു

നാല് എം.എല്‍.എമാരും ഒരു മന്ത്രിയും കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ് സര്‍ക്കാറില്‍നിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചു.
ഇതോടെ യു.പിയില്‍ ബി.ജെ.പി വിട്ട എം.എല്‍.മാരുടെ എണ്ണം ആറായി. പിന്നാക്കക്കാരോട് നീതി പുലര്‍ത്താത്തതില്‍ പ്രതിഷേധിച്ചാണ് ത​ന്‍റെ രാജിയെന്ന് ദാരാസിങ് പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്നു ദാരാ സിങ് ചൗഹാന്‍. പിന്നാക്ക വിഭാഗങ്ങളെയും ദലിതരെയും സര്‍ക്കാര്‍ അവഗണിച്ചെന്ന് ആരോപിച്ച്‌ ഇന്നാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്.

Related News