Loading ...

Home National

നദീതീരത്ത് കൈയേറി ക്ഷേത്രം നിര്‍മിച്ചു; ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടില്‍ ആഞ്ജനേയ ക്ഷേത്രം തകര്‍ത്ത് ഡിഎംകെ സര്‍ക്കാര്‍. നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചതാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ക്ഷേത്രം തകര്‍ത്തത്.
വരദരാജപുരത്തെ നദീതീരത്ത് കൈയേറിയ ഭൂമിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. സംഭവസ്ഥലത്ത് ആദായനികുതി വകുപ്പും അസിസ്റ്റന്റ് കമ്മീഷണറും സന്ദര്‍ശനം നടത്തുകയും ചെയ്തു. നിയമവിരുദ്ധമായി കൈയടക്കിയ ഭൂമിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അധികാരികള്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റിന് 3 തവണ നോട്ടീസ് നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഈ പ്രവര്‍ത്തികളില്‍ പ്രതിഷേധിച്ചു കൊണ്ട് നിരവധി ഹിന്ദു ഭക്തന്മാര്‍ പ്രദേശത്ത് തടിച്ചു കൂടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച 20 പേരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 25 വര്‍ഷം മുന്‍പാണ് 50 സെന്റ് ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിച്ചത്. കുറച്ച്‌ വര്‍ഷങ്ങള്‍ക്കു മുമ്ബാണ് ക്ഷേത്രം നിര്‍മ്മിച്ചത് അനധികൃത ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നോട്ടീസ് അയക്കുന്നത്. ക്ഷേത്രം തകര്‍ക്കുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്തിനാണ് ക്ഷേത്രം തകര്‍ത്തതെന്ന് ചോദിച്ചു കൊണ്ട് നിരവധി ഭക്തന്മാര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Related News