Loading ...

Home National

ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 14-ാം ഘട്ട കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുന്നത്.ഹോട്ട്‌സ്പ്രിംഗം മേഖലയിലെ സൈനിക പിന്‍മാറ്റത്തിനെ കുറിച്ച്‌ ഇരു രാജ്യത്തിന്റെയും സൈനികര്‍ ചര്‍ച്ച ചെയ്യും. പാംഗോങ് തടാകത്തിന് മുകളിലായി ചൈന പുതിയ പാലം നിര്‍മ്മിക്കുന്നതായി വിവരം പുറത്ത് വന്നിരുന്നു.

ഇത് പ്രകോപനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമായി കരുതിയിരിക്കെയാണ് സൈനിക തല ചര്‍ച്ച നടക്കുന്നത്.പതിനാലാം ഫയര്‍ ആന്‍ഡ് ഫ്യൂരി കോര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ അനിന്ദ്യ സെന്‍ ഗുപ്ത ഇന്ത്യന്‍ സംഘത്തിന്റെ കമാന്‍ഡറായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ഇന്ത്യ-ചൈന കൂടിക്കാഴ്ചയാണിത്. ഇതിനുമുന്‍പ് നടത്തിയ കൂടിക്കാഴ്ചകളുടെ ഫലമായി പാംഗോങ്, ഗോഗ്ര മേഖലകളില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചിരുന്നു. പാംഗോങ് തടകാത്തിലെ പാലം നിര്‍മ്മാണത്തിലെ ആശങ്ക ഇന്ത്യ ചൈനയെ അറിയിക്കും. ഇപ്പോള്‍ അതിര്‍ത്തിയില്‍ സ്ഥിതി ശാന്തമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം കി​ഴ​ക്ക​ന്‍​ ​ല​ഡാ​ക്കി​ല്‍​ ​സം​ഘ​ര്‍​ഷം​ ​നി​ല​നി​ല്‍​ക്കു​ന്ന​ ​പാം​ഗോങ് ത​ടാ​ക​ത്തി​ന് ​കു​റു​കെ​ ​ചൈ​നീ​സ് ​പ​ട്ടാ​ളം​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​പു​തി​യ​ ​പാ​ല​ത്തി​ന്റെ​ ​ഉ​പ​ഗ്ര​ഹ​ ​ചി​ത്ര​ങ്ങ​ളാണ് നേരത്തെ​ ​പു​റ​ത്ത് വന്നത്. ത​ടാ​ക​ത്തി​ന്റെ​ ​തെ​ക്കും​ ​വ​ട​ക്കും​ ​ക​ര​ക​ളെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​പാ​ല​ത്തി​ന്റെ​ ​നി​ര്‍​മ്മാ​ണം​ ​യ​ഥാ​ര്‍​ത്ഥ​ ​നി​ര്‍​ന്ത്ര​ണ​രേ​ഖ​യ്ക്ക് ​അ​ടു​ത്താ​യി​ ​ചൈ​ന​യു​ടെ​ ​അ​ധീ​ന​ത​യി​ലു​ള്ള​ ​സ്ഥ​ല​ത്താ​ണ്.​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ങ്ങ​ളി​ല്‍​ ​ആ​യു​ധ​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള​ ​സൈ​നി​ക​ ​നീ​ക്കം​ ​എ​ളു​പ്പ​മാ​ക്കു​ക​യാ​ണ് ​ചൈ​ന​യു​ടെ​ ​ല​ക്ഷ്യം. ക​ഴി​ഞ്ഞ​ ​ആ​ഗ​സ്റ്റി​ല്‍​ ​പാം​ഗോങി​ന്റെ​ ​തെ​ക്ക​ന്‍​ ​തീ​ര​ത്ത് ​ചൈ​ന​ ​ന​ട​ത്തി​യ​ ​ക​ട​ന്നു​ക​യ​റ്റം​ ​ഇ​ന്ത്യ​ന്‍​ ​സേ​ന​ ​വി​ഫ​ല​മാ​ക്കി​യി​രു​ന്നു.​ ​കൈ​ലാ​സ് ​പ​ര്‍​വ​ത​ ​നി​ര​ക​ള്‍​ക്കു​ ​മു​ക​ളി​ല്‍​ ​സ്ഥാ​നം​ ​പി​ടി​ച്ച​ ​ഇ​ന്ത്യ​ന്‍​ ​സേ​ന​യോ​ട് ​എ​തി​രി​ടാ​നാ​കാ​തെ​ ​ചൈ​നീ​സ് ​പ​ട്ടാ​ളം​ ​പി​ന്തി​രി​ഞ്ഞു. ഉ​ഭ​യ​ക​ക്ഷി​ ​ധാ​ര​ണ​ ​പ്ര​കാ​രം​ ​പാം​ഗോങ് ​ക​ര​യി​ല്‍​ ​നി​ന്ന് ​ഇ​രു​പ​ക്ഷ​വും​ ​സൈ​ന്യ​ത്തെ​ ​പി​ന്‍​വ​ലി​ച്ച​ ​ശേ​ഷം​ ​സം​ഘ​ര്‍​ഷം​ ​കു​റ​ഞ്ഞി​രു​ന്നു.​ ​ഇ​തി​നി​ടെയാണ് ​പു​തി​യ​ ​പ്ര​കോ​പ​നം ഉണ്ടായത്.


Related News