Loading ...

Home National

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിനിമയ വിതരണ മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്​ ഹാക്ക്​ ചെയ്ത നിലയില്‍.അക്കൗണ്ടിന്‍റെ പേര്​ 'ഇലോണ്‍ മസ്ക്​' എന്നാക്കുകയും 'ഗ്രേറ്റ്​ ജോബ്​' എന്ന ട്വീറ്റ്​ പങ്കുവെക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ്​ സംഭവം.
മിനിട്ടുകള്‍ക്കകം അക്കൗണ്ട്​ പുനസ്ഥാപിച്ചതായി വാര്‍ത്താവിതരണ മന്ത്രാലയം ട്വീറ്റ്​ചെയ്തു. പ്രൊഫൈല്‍ ചിത്രം പുനസ്ഥാപിക്കുകയും ട്വീറ്റുകള്‍ ഡിലീറ്റ്​ ചെയ്യുകയും ചെയ്തു. ഹാക്കര്‍മാര്‍ ചില വ്യാജലിങ്കുകളും അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇവയും ഡിലീറ്റ്​ ചെയ്തു.2021, ഡിസംബര്‍ 12ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട്​ ഹാക്ക്​ ചെയ്തിരുന്നു.​ ക്രിപ്​റ്റോ കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്റാണ്​ അന്ന്​ മോദിയുടെ അക്കൗണ്ടില്‍ പങ്കുവെച്ചത്​.ജനുവരി മൂന്നിന്​ ​ഐ.സി.ഡബ്ല്യൂ. എ, ഐ.എം.എ, മന്‍ ദേശി മഹിള ബാങ്ക്​ തുടങ്ങിയവയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക്​ ചെയ്യുകയും ഇലോണ്‍ മസ്ക്​ എന്ന്​ പേരുമാറ്റുകയും ചെയ്തിരുന്നു.


Related News