Loading ...

Home International

യു.എസ് നാണയത്തില്‍ ഇടംപിടിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായി മായാ ആഞ്ചലോ

അമേരിക്കയിലെ പ്രസിദ്ധ കവയത്രിയും ആക്ടിവിസ്റ്റുമായ മായാ ആഞ്ചലോയുടെ ചിത്രം മുദ്രണം ചെയ്ത നാണയം അമേരിക്ക പുറത്തിറക്കി.
യു.എസ് ട്രഷറി വകുപ്പായ യു.എസ് മിന്റാണ് തിങ്കളാഴ്ച ആഞ്ചലോയുടെ ചിത്രം മുദ്രണം ചെയ്ത നാണയം പുറത്തിറക്കിയത്. അമേരിക്കന്‍ നാണയത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് മായാ ആഞ്ചലോ.

അമേരിക്കന്‍ ചരിത്രത്തിലെ പ്രമുഖ വനിതകളുടെ ചിത്രം മുദ്രണം ചെയ്ത നാണയങ്ങള്‍ പുറത്തിറക്കാന്‍ ഭരണകൂടം കഴിഞ്ഞ വര്‍ഷമാണ് തീരുമാനിച്ചത്. ഈ പരമ്ബരയിലെ ആദ്യ നാണയമാണ് ഇന്നലെ പുറത്തിറങ്ങിയത്. ആഞ്ചലോയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയായ "ഐ നോ വൈ ദി കേജ്ഡ് ബേഡ് സിങ്" എന്ന കൃതിയുടെ പശ്ചാത്തലത്തിലാണ് ആഞ്ചലോയുടെ മുഖം നാണയത്തില്‍ മുദ്രണം ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷം നാല് പ്രമുഖ വനിതകളുടെ ചിത്രങ്ങള്‍ മുദ്രണം ചെയ്ത നാണങ്ങള്‍ പുറത്തിറക്കാനാണ് തീരുമാനം. അമേരിക്കന്‍ ചരിത്രത്തിലെ പ്രമുഖരായ സ്ത്രീരത്‌നങ്ങളെ അടയാളപ്പെടുത്തിയ നാണയങ്ങള്‍ പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്ന് യു.എസ് മിന്റ് സെക്രട്ടറി ജാനറ്റ് യെല്ലന്‍ പറഞ്ഞു. ഓരോ തവണ കറന്‍സി പുതുക്കുമ്ബോഴും അതിലൂടെ രാജ്യത്തെക്കുറിച്ച്‌ അഭിമാനകരമായ എന്തെങ്കിലും പറയാനാവണം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

1928 ല്‍ മിസ്സോറിയില്‍ ജനിച്ച ആഞ്ചലോ പൗരാവകാശ പ്രവര്‍ത്തക, ഗായിക, അഭിനേത്രി, നാടകകൃത്ത്, സിനിമാ സംവിധായിക, നിര്‍മാതാവ് എന്നീ നിലകളില്‍ പശസ്തയാണ്. നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും മ്യൂസിക്കല്‍ ആല്‍ബങ്ങളുടെയും നിര്‍മാതാവ് കൂടിയായ ഇവര്‍ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിനായി മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

Related News