Loading ...

Home Gulf

ഖത്തറില്‍ ബാങ്കുകളിലേക്കുള്ള പ്രവേശനത്തിന് മുന്‍കൂട്ടി അനുമതി നിര്‍ബന്ധം

ഖത്തറില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബാങ്കുകളിലേക്കുള്ള പ്രവേശനത്തിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.നേരത്തെ തന്നെ പല ബാങ്കുകളിലും അപ്പോയന്റ്മെന്റ് വ്യവസ്ഥ നിലവിലുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ വ്യവസ്ഥ കൂടുതല്‍ നിര്ബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം.

ബാങ്കുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപ്പോയ്ന്‍മെന്റെടുക്കാന്‍ സാധിക്കും. എന്തെങ്കിലും കാരണവശാല്‍ അപ്പോയന്റ്മെന്റ് ലഭിച്ച സമയത്ത് വരാന്‍ കഴിയില്ലെങ്കില്‍ അപ്പോയന്റ്മെന്റ് കാന്‍സല്‍ ചെയ്യുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

Related News