Loading ...

Home USA

യു.എസില്‍ ആഞ്ഞടിച്ച്‌​ കോവിഡ്​ തരംഗം; ഒറ്റ ദിവസം രോഗം ബാധിച്ചത്​ 11 ലക്ഷത്തിലധികം പേര്‍ക്ക്​

വാഷിങ്​ടണ്‍: യു.എസില്‍ രൂക്ഷമായി കോവിഡ്​ തരംഗം. തിങ്കളാഴ്​ച 11 ലക്ഷത്തിലധികം പേര്‍ക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​.
ഒറ്റദിവസം ഒരു രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്​.ഫ്രാന്‍സിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണാണ്​ ലോകത്ത്​ അതിവേഗം പടര്‍ന്നുപിടിക്കുന്നത്​. ഏപ്രില്‍ 2021ന്​ ശേഷം ഫ്രാന്‍സില്‍ കഴിഞ്ഞദിവസം ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ ഫ്രാന്‍സില്‍ രോഗം സ്ഥിരീകരിച്ച്‌​ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 767ല്‍ നിന്ന്​ 22,749ലെത്തി. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി രാജ്യങ്ങള്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച യു.എസില്‍ 1.13 മില്ല്യണ്‍ കോവിഡ്​ കേസുകളാണ്​ പുതുതായി റിപ്പോര്‍ട്ട്​ ചെയ്തത്​. ജനുവരി മൂന്നിന്​ ഇത്​ 1.03 മില്ല്യണ്‍ ആയിരുന്നു. കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും യു.എസില്‍ വന്‍ വര്‍ധനയുണ്ടായി. 1,35,500 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുളളത്​. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഇത്​ 1,32,051 ആയിരുന്നു.

Related News