Loading ...

Home USA

ഓങ് സാന്‍ സൂ ചിയെ വിട്ടയക്കണമെന്നാവശ്യവുമായി അമേരിക്ക

അമേരിക്ക: മ്യാന്‍മറിലെ ജനാധിപത്യ നേതാവായ ഓങ് സാന്‍ സൂ ചിയെ ഉടന്‍ വിട്ടയക്കണമെന്ന് യു.എസ്. രാജ്യത്തിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഈ ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.സൂ ചിയ്ക്കെതിരായുള്ള രണ്ടാമത്തെ റൗണ്ട് കോടതി വിധിയും പുറത്തു വന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ ആവശ്യം.

'മ്യാന്‍മര്‍ സൈനിക നേതൃത്വം അന്യായമായി തടവില്‍ വെക്കുകയും നീതിരഹിതമായ രീതിയില്‍ ശിക്ഷ വിധിക്കുകയും ചെയ്തിട്ടുള്ള മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂ ചി തീര്‍ച്ചയായും നീതി അര്‍ഹിക്കുന്നു. എത്രയും വേഗം അവരെ ഉപാധികളില്ലാതെ വിട്ടയക്കാന്‍ ഞങ്ങള്‍ മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു'. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക വക്താവ് നെഡ് പ്രൈസ് പ്രഖ്യാപിക്കുകയും ചെയ്തു.

Related News