Loading ...

Home International

അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം;9 സ്കൂള്‍ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ 9 കുട്ടികള്‍ കൊല്ലപ്പെട്ടു. നാന്‍ഗഡിലെ ലാല്‍പുര മേഖലയില്‍, ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടകാരണം.സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വാര്‍സാക് എലമെന്ററി സ്കൂളിലെ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിഗനാന പ്രദേശത്തെ സ്കൂളിനു സമീപമാണ് സ്ഫോടനം നടന്നിരിക്കുന്നത്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

അതേസമയം, ഗ്രാമമുഖ്യനായ ഹുക്കുംഖാന്‍, കുട്ടികള്‍ക്ക്‌ എങ്ങനെയോ കിട്ടിയ പഴയ സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത് എന്ന് ആരോപിച്ചിരുന്നു. എന്നാല്‍, മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഇസാം, ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തതെന്ന് ഖാമ പ്രസ് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

Related News